ഓണം സമൃദ്ധമായി ജനങ്ങൾക്ക് ആഘോഷിക്കാൻ സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണ സംഘം. പൊതു വിപണിയിലെ വില പിടിച്ച് നിർത്താൻ 11 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകൾ സബ്‌സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്താണ് സംഘം ഓണചന്ത ഒരുക്കുന്നത്. 15.08.2021 ന് രാവിലെ വടക്കാഞ്ചേരി നിയോജക മണ്ഡലം എം. എൽ. എ. ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി ഹെഡ് ഓഫീസ് അങ്കണത്തിൽ വെച്ച് ഓണച്ചന്തയുടെ ഉത്ഘാടനം നിർവഹിച്ചു.