#വടക്കാഞ്ചേരി ഗവണ്മെന്റ് സെർവെൻറ്സിന്റെ കലണ്ടർ പ്രകാശനം. ********* പ്രമേയം ബാങ്ക് ഉയർത്തിപിടിക്കുന്ന മൂല്യങ്ങൾ. ********* വടക്കാഞ്ചേരി ഗവണ്മെന്റ് സെർവന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2025 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം ഗോപി ആശാനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. സംഘം പ്രസിഡന്റ് ശ്രീ ബിബിൻ പി ജോസഫ്, സെക്രട്ടറി ഇൻ ചാർജ് ശ്രീ സുശീൽ കുമാർ കെ എസ്,ഭരണസമിതി അംഗങ്ങളായ ശ്രീ നരേന്ദ്രൻ സി വി, ശ്രീ സജൻ കെ സി, ശ്രീമതി ബീന എം എസ് എന്നിവർ പ്രകാശന വേളയിൽ സന്നിഹിതരായിരുന്നു. സംഘത്തിന്റെ നൂറു വർഷം പൂർത്തിയായ വേളയിൽ സംഘം മുറുകെ പിടിക്കുന്ന മൂല്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ തയ്യാറാക്കിയ പ്രതീകത്മക ചിത്രങ്ങളാലാണ് താളുകൾ വർണ്ണാഭമാക്കുന്നത് . സംസ്ഥാനത്തെ മികച്ച സംഘങ്ങളിലൊന്നായി പ്രവർത്തിക്കുന്ന സംഘം സൂപ്പർ ഗ്രേഡ് ക്ലാസ്സിലാണ് നിലകൊള്ളുന്നത്.