• info@wgscsociety.com

News & Events

WGS Co-Operative Society

GENERAL BODY 2024

  • Date:2024-10-05

#മൊബൈൽ ആപ്പുമായി വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണ സംഘം. ************* ഇടപാടുകാർക്ക് ശതവാർഷിക സമ്മാനം, സംസ്ഥാനത്ത് ആദ്യം ************* വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണ സംഘത്തിലെ ഇടപാടുകാർക്കായി മൊബൈൽ അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തു. സംഘത്തിലെ എല്ലാ ഇടപാടുകൾക്കും ആൻഡ്രോയ്ഡ് ഫോണിലെ പ്ലേസ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അക്കൗണ്ട് വിവരങ്ങൾ, സ്റ്റേറ്റ്മെന്റ് ഡൗൺലോഡിങ്,ആർടിജിഎസ്/എൻ ഇ എഫ് ടി,റീചാർജുകൾ, ബിൽ പേയ്മെന്റുകൾ തുടങ്ങി എല്ലാ സാമ്പത്തിക സേവനങ്ങളും അപ്ലിക്കേഷൻ വഴി ലഭ്യമാണ്. വിങ്സ് എന്ന പേരിലാണ് ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാവുക കേരളത്തിൽ ആദ്യമായാണ് ഒരു പ്രാഥമിക സഹകരണ സംഘം സർക്കാർ അനുമതിയോടെ മൊബൈൽ ആപ്ലിക്കേഷൻ ഇടപാടുകൾക്കായി ഒരുക്കിയിരിക്കുന്നത്. സംഘത്തിന്റെ വാർഷിക പൊതുയോഗത്തിനോടൊപ്പം നടന്ന വർണ്ണാഭമായ ചടങ്ങിലാണ് ആപ്ലിക്കേഷൻ ലോഞ്ചിംഗ് നടന്നത്. വടക്കാഞ്ചേരി എംഎൽഎ ശ്രീ സേവിയർ ചിറ്റലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ദീപ നിശാന്ത് മുഖ്യാതിഥിയായിരുന്നു.എം. എൽ. എ ശ്രീ സേവ്യർ ചിറ്റിലപ്പിള്ളി മൊബൈൽ ആപ്പ് ലോഗിൻ ചെയ്തു പൊതുജനങ്ങൾക്കായി സമർപ്പിച്ചു പ്രഭാഷണത്തിന് ശേഷം സംഘത്തിന് വേണ്ടി ശ്രീമതി ദീപ നിശാന്ത് വിദ്യാഭ്യാസ/ കലാ/കായിക രംഗങ്ങളിൽ മികവു തെളിയിച്ച വിദ്യാർഥികളെ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പൊതുവായനശാല ഹാളിൽ നടന്ന പരിപാടിയിൽ സംഘം വൈസ് പ്രസിഡണ്ട് ശ്രീ പി രാജേഷ് സ്വാഗതം പറയുകയും സംഘം പ്രസിഡണ്ട് ശ്രീ ബിബിൻ പി ജോസഫ് അധ്യക്ഷത നിർവഹിക്കുകയും ചെയ്തു..സെക്രട്ടറി ചുമതല നിർവഹിക്കുന്ന ശ്രീ സുശീൽ കുമാർ കെ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു ഭരണസമിതി അംഗങ്ങളായ ജയകുമാർ വി, ഡോക്ടർ ഷഹന എ കെ,ലിസി എൻ പി,സതീഷ് കുമാർ യു സി, ശ്രീ നരേന്ദ്രൻ സി വി എന്നിവർ യോഗത്തിൽ സംസാരിച്ചു 140 കോടി രൂപ നിക്ഷേപവും 115 കോടി രൂപയുമായി സംഘം സൂപ്പർ ഗ്രേഡ് ക്ലാസ്സിഫിക്കേഷനിൽ ആണ് പ്രവർത്തിക്കുന്നത്.നിലവിൽ വടക്കാഞ്ചേരിയിലും ചേലക്കരയിലും സംഘത്തിന് ശാഖകളുണ്ട്. ഇടപാടുകാരുടെ ഉദാരമായ പിന്തുണയാണ് സംഘത്തിന്റെ വളർച്ചയ്ക്ക് ആധാരം എന്നും ഇടപാടുകാർക്ക് വിപുലവും സുതാര്യവുമായ സാമ്പത്തിക സേവന മേഖലകൾ സാങ്കേതിക സഹായത്തോടെ കൂടി തുറന്നുകൊടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡണ്ട് ശ്രീ ബിബിൻ പി ജോസഫ്, സെക്രട്ടറി ഇൻ ചാർജ് ശ്രീ സുശീൽ കുമാർ കെഎസ് എന്നിവർ അറിയിച്ചു