സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു. ഉത്സവകാലത്തോടനുബന്ധിച്ച് പൊതു ജനങ്ങൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ വിതരണം ചെയ്യുന്നതിന് സംഘം ഹെഡ് ഓഫീസിൽ ഓണച്ചന്ത ആരംഭിച്ചു . വിവിധ നിത്യോപയോഗ സാധനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റായാണ് ഉത്പന്നങ്ങൾ വിതരണം നടത്തുന്നത്.പൊതു വിപണിയിൽ നിന്ന് 60% ത്തോളം വില താഴ്ത്തി 448 രൂപ മാത്രം ഈടാക്കിയാണ് ഉത്സവകാലത്തെ ഈ വിതരണം സംഘം നടത്തുന്നത്. വിതരണോദ്ഘാടനം വടക്കാഞ്ചേരിയുടെ ചലച്ചിത്രകാരനും എഴുത്തുകാരനുമായ ശ്രീ റഷീദ് പാറക്കൽ നിർവഹിച്ചു. സംഘം പ്രസിഡണ്ട് ശ്രീ ബിബിൻ പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ രാജേഷ് പി സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ശ്രീ രാഗിൽ രവീന്ദ്രൻ ടി, , ലിസി എൻ പി സിന്ധു കെ വി,ചിത്ര വി എം സതീഷ് കുമാർ യു സി, ഓഡിറ്റർ സജികുമാർ പി എസ് എന്നിവർ ആശംസകൾ അറിയിച്ചു.സംഘം സെക്രട്ടറി ഇൻ ചാർജ് ശ്രീ സുശീൽ കുമാർ കെ എസ് നന്ദി പ്രകാശിപ്പിച്ചു.