#സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഉത്സവകാലത്തോടനുബന്ധിച്ച് ഓരോ വീട്ടിലും പച്ചക്കറിത്തോട്ടം എന്ന സങ്കല്പത്തിന്റെ നിർവഹണത്തിനായി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിലെ ഇടപാടുകാർക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ ധരണം ചെയ്തു. കൃഷി വകുപ്പുമായി സഹകരിച്ചു കൊണ്ടാണ് ഈ വിതരണം നടപ്പിലാക്കിയത് .സംഘത്തിൻറെ ഹെഡ് ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ തലപ്പിള്ളി താലൂക്ക് അസിസ്റ്റൻറ് രജിസ്റ്റർ ശ്രീ ഷാബു കെ കെ വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിന് വിഷമില്ലാത്ത ആഹാരം സുപ്രധാനമായ ഒരു ഘടകം ആണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ഒരോ വീട്ടുമുറ്റത്തും ഒരു പച്ചക്കറി തോട്ടം ഇതിന് സഹായകരമാകും എന്നും അതിൻറെ ഭാഗമാണ് ഈ പച്ചക്കറി വിത്തുകളുടെ വിതരണം എന്ന് സംഘം ഭാരവാഹികൾ അറിയിച്ചു. സംഘം പ്രസിഡണ്ട് ശ്രീ ബിബിൻ പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണസമിതി അംഗങ്ങളായ ലിസ്സി ൻഎൻ പി, ചിത്ര വി എം എന്നിവർ ആശംസകൾ അറിയിച്ചു. ബോർഡ് മെമ്പർ ശ്രീ രാഗിൽ രവീന്ദ്രൻ ടി സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് ശ്രീ സുശീൽ കുമാർ കെ.എസ് നന്ദിയും പ്രകാശിപ്പിച്ചു.